ആറ്റിങ്ങല്‍: ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു വെള്ളക്കെട്ടായി. പല റോഡുകളിലും കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം പഞ്ചായത്തുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് വെട്ടിപ്പൊളിച്ചതോടെയാണ് റോഡുകള്‍ യാത്രായോഗ്യമല്ലാതായത്.
റോഡ് പൊളിഞ്ഞു കിടക്കുന്നതുകൊണ്ട് സവാരി വാഹനങ്ങള്‍ ഇവിടെ വരാറില്ല. ഇത് അസുഖ ബാധിതരെയും വിഷമത്തിലാക്കുന്നു. റോഡിന്റെ ശോച്യാവസ്ഥ ഇവിടെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയിലെ കുട്ടികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. പ്രദേശവാസികള്‍ നിരവധിതവണ പരാതി നല്‍കിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഈ റോഡിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. റോഡിന്റെ മോശം അവസ്ഥ പരിഹരിച്ച് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.