കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവിന്‍റെ ഹൃദയം ഇനി മടവൂർ പള്ളിയിൽ ബാങ്കോലികൾ ഉയരുമ്പോൾ ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും.

🌹കഴിഞ്ഞ ആഴ്ച വരെ അമ്പലമണികൾ മുഴങ്ങുമ്പോൾ നെല്ലിക്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കൂപ്പുകൈകളുമായി നിന്നിരുന്ന വിഷ്ണുവിന്‍റെ ഹൃദയം ഇനി മടവൂർ പള്ളിയിൽ ബാങ്കോലികൾ ഉയരുമ്പോൾ ചക്കാലക്കല്‍ വീട്ടിൽ നമസ്കാര പായിൽ സുജൂദ് ചെയ്യും. 

ബൈക്ക് അപകടത്തിൽ മരണപ്പെട്ട വിഷ്ണുവിന്റെ ഹൃദയം കെ,പി സിദ്ദീഖ് /ഷെറീന ദമ്പതികളുടെ മകള്‍ ഫിനു ഷെറിന് കൈമാറുമ്പോൾ ഹിന്ദുവായ എന്റെ മകന്റെ ഹൃദയം ഒരു മുസ്ലിം പെൺകുട്ടിക്ക് നൽകില്ല എന്ന് വിഷ്ണുവിന്റെ മാതാപിതാക്കൾ പറഞ്ഞില്ല.
ഇസ്ലാമികമായി ജീവിക്കുന്ന തന്റെ മകൾക്ക് ഒരു ഹിന്ദുവിന്റെ ഹൃദയം വേണ്ട എന്ന് ഷെറിന്റെ മാതാപിതാക്കളും പറഞ്ഞില്ല.

ഇവിടെയാണ് നാം നമ്മെ തിരിച്ചറിയേണ്ടത്. നീയും. ഞാനും ഒന്നാണെന്ന സത്യം തിരിച്ചറിയേണ്ടത്.

ആർക്കോ വേണ്ടി. എന്തിനോ വേണ്ടി തമ്മിൽ കലഹിക്കുന്ന. കൊലകളത്തിലേക്ക് ഇറങ്ങുന്ന മനുഷ്യാ......

      ഇനിയെങ്കിലും നീ...
നിന്നെ തിരിച്ചറിയുക.