നിലമേൽ വാഹനാപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ലപള്ളിക്കല്‍ സ്വദേശിയായ യുവാവ് പിടിയില്‍

നിലമേൽ വാഹനാപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ല
പള്ളിക്കല്‍ സ്വദേശിയായ യുവാവ് പിടിയില്‍
ചടയമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്.

കൊല്ലം: അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ എത്തിയ്ക്കാതെ കടന്ന് കളഞ്ഞ ജീപ്പ് ഡ്രൈവർ പിടിയിൽ. പള്ളിക്കൽ സ്വദേശി അനസിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അനസ് ഓടിച്ചിരുന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ 17നു രാത്രി 11 മണിക്ക് നിലമേൽ കരുന്തലക്കോട്ട് വച്ചാണ് വാഹനാപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് റോഡിൽ വീണ് തല ഇടിച്ച് രക്തം വാർന്ന സ്കൂട്ടർ യാത്രക്കാരൻ മരിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനായ പാരിപ്പള്ളി സ്വദേശിയായ 52 വയസുള്ള ഷാജി മുഹമ്മദ് കോയയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ എത്തിയ്ക്കാതെ ജീപ്പ് ഓടിച്ച് പോയതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിയ്ക്കൽ സ്വദേശിയായ അനസിനെ പോലീസ് അറസ്റ്റ് ചെയ്തത്.