ദേശീയ പാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ക്ഷൻ അപകടക്കെണി. ഒരാഴ്ചക്കുള്ളിൽ നാലാമത്തെ അപകടം. എല്ലാം പുതിയ ഡിവൈഡർ സ്ഥാപിച്ചതിനു ശേഷം.ഓരോ അപകടം നടക്കുമ്പോഴും അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൻ്റെ പ്രശ്നം അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വലിയ ദുരന്തങ്ങൾക്ക് കാത്തിരിക്കാതെ യാത്രാ സൗകര്യത്തിന് വേണ്ടിയുള്ള സംവിധാനം എത്രയും വേഗം ഏർപ്പെടുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന്നാട്ടുകാർ അറിയിച്ചു