കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് ആയൂരിൽ അപകടത്തിൽപ്പെട്ടു

ആയുർ ടൗണിൽ അപകടം. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആംബുലൻസും റോഡുവിളയിൽ നിന്ന് ആയൂരേക്ക് വന്ന ഇന്നോവകാറുമായാണ് കൂട്ടിയിടിച്ചത്. ആംബുലൻസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ രോഗിയാണ് ഉണ്ടായിരുന്നത്. രോഗിയെ ഇടിച്ച അതേ ഇന്നോവകാറിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആംബുലൻസ് നിശേഷം തകർന്നു. കൊട്ടാരക്കര പ്രദേശങ്ങളിൽ ഓടുന്നതാണ്‌ ആംബുലൻസ്. ആയുർ ടൗൺ സന്ധിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ചടയമഗലം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.