സംസ്ഥാന വനിത ശിശു വികസനം വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ് കുഞ്ഞാപ്പുവിന്റെ ലോഞ്ചിംഗ്, പുതുതായി നിയമിതാരായ ചൈൽഡ് ഫെയർ കമ്മിറ്റി, ജുവനൈയിൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലന ത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വനിതാ ശിശു വികസന മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും.
ബാല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിതാ ശിശു വികസന വകുപ്പ് കുഞ്ഞാപ്പു എന്ന മൊബൈൽ ആപ്പ് സജ്‌ജി ക രിച്ചിരിക്കുന്നത്. ഈ ആപ്പിലൂടെ ഏതൊരു വ്യക്തിക്കും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
റിപ്പോർട്ട് ചെയ്യുന്ന കേസുകൾക്കായി ജില്ലാതലത്തിൽ ഒരു റെസ്പോൺ ടീം ഗ്രൂപ്പ് രൂപീകരിച്ചു അടിയന്തരമായി ഇടപെടാനുള്ള നടപടികൾ വനിതാ ശിശു സംരക്ഷണ, വിദ്യാഭ്യാസ തദ്ദേശഭരണ വകുപ്പുകളുടെ സ്വയം ഏകോപനത്തോടെ സ്വീകരിക്കും.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, ആക്രമങ്ങൾ , ചൂഷണം, അപകടക അപകടകരമായ തൊഴിൽ, കടത്തൽ തുടങ്ങിയ നിരവധി അപകട സാധ്യതകൾ ഉള്ള സാഹചര്യങ്ങളെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ശരിയായ സമയത്ത് ശരിയായ തരത്തിലുള്ള വിവരങ്ങൾ സേവന സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നത്തിനാണ് പ്രധാനം.