കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനോടനുബന്ധിച്ച് ആയിരുന്നു പരിപാടി. ക്യാമ്പെയിന് മുന്നോടിയായി കിളിമാനൂർ ചെങ്കികുന്നിൽ വെച്ച് നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ ബ്ലോക്ക് സെക്രട്ടറി ശ്രീജ റാണി കെ പി ;സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ശ്രീമതി ദീപ ഡി, പി പ്രസീത മെമ്പർമാരായ ജെ സജികുമാർ, ഷീല എ എന്നിവർ പങ്കെടുത്തു ജീവനക്കാർ, തൊഴിലുറപ്പു തൊഴിലാളികൾ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ് മാർ, കാർഷിക കർമ്മ സേന ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത മനുഷ്യ ചങ്ങലയിൽ ബ്ലോക്ക് പ്രസിഡന്റ് ആദ്യ കണ്ണിയായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു