ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ, ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കുന്നതല്ല. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി നവംബർ 21.