വടക്കഞ്ചേരി വാഹനാപകടം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധന സഹായം

തിരുവനന്തപുരം:വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധന സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.മന്ത്രിസഭാ യോ​ഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. 

പരിക്കേറ്റവരുടെ കുടുംബത്തിന് ചികിത്സയ്ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട് വികസനത്തിന് കൗണ്‍സില്‍ രൂപീകരിക്കാനും യോ​ഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

കുട്ടനാട് വികസന ഏകോപന കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനാകും. കൃഷി മന്ത്രിയായിരിക്കും കൗണ്‍സിലില്‍ വൈസ് ചെയര്‍മാന്‍. 

നിലവിലുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഏകോപനവുമായിരിക്കും മുഖ്യ ചുമതല. പദ്ധതികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ചുമതലയും കൗണ്‍സിലിനായിരിക്കും.