*പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍*

ആറ്റിങ്ങല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍.സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പ്രതിയും ബന്ധുവുമായ വിജയന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ താമസിച്ച വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ കിട്ടിയ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തോന്നയ്ക്കല്‍ കോളനി വീട്ടില്‍ ശിവവിജയന്‍ പിടിയിലായത്. ഇയാളെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

 സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തുവരുന്നത്. പോലീസ് സൂപ്രണ്ട് ശ്രീ ജി ബിനുവിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്‍പ്പെട്ട സംഘം പ്രതി ഒളിവില്‍ കഴിയവേ തോന്നയ്ക്കല്‍ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.