തിരുവനന്തപുരം ജില്ലാ സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ എം.എസ് മാധവിക്കുട്ടിയാണ് നിയുക്ത സബ് കളക്ടർക്ക് ചുമതല കൈമാറിയത്. മുൻപ് ഡൽഹിയിൽ നീതി ആയോഗിൽ അസിസ്റ്റന്റ് സെക്രെട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിയായ പുതിയ സബ് കളക്ടർ 2020 ലാണ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്.