പോത്തൻകോട്ടെ പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനത്തിലെ കളക്ഷൻ ഏജന്റിന്റെ കാറിനരികിൽ റയാൻ ആരുമറിയാതെ ഒളിച്ചു; കുഞ്ഞു കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോൾ ആ ദുരന്തം

പോത്തൻകോട് • വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണ് വേങ്ങോട് അമ്പാനൂ‍ർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൾ റഹിം, ഫസ്ന ദമ്പതികളുടെ മകൻ ഒരു വയസു പിന്നിട്ട റയാന്റെ ദേഹത്തു തട്ടിയതെന്നു പൊലീസ് കണ്ടെത്തി. കാറിനരിൽ കുഞ്ഞു റയാൻ കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തം. റയാന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടോടെ വേങ്ങോട് മുസ്ലിം ജമാഅത്ത് കബർ സ്ഥാനിൽ കബറടക്കം നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്നു. സംഭവത്തിൽ കാർ ഡ്രൈവർ വേളാവൂർ സ്വദേശി തൗഫീഖ് ( 25 )നെ പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൗഫീഖിന്റെ പേരിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.തിങ്കൾ വൈകിട്ട് ആറുമണിയോടെയായിരുന്നു വീട്ടിനുമുന്നിലെ റോഡിൽ റയാനെ വാഹനം തട്ടി വീണ് അതീവഗുരുതര നിലയിൽ അയൽവാസി അബ്ദുൾസലാം കണ്ടെത്തിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. റയാന്റെ വീട്ടിലെത്തിയവരുടെ തന്നെ കാറാണ് അപകടത്തിനു കാരണമായമെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പോത്തൻകോട്ടെ പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനത്തിലെ കലക്ഷൻ ഏജന്റുകൂടിയാണ് തൗഫീഖ്. കുട്ടി നിൽക്കുന്നത് കാണാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് തൗഫീഖ് പോലീസിനോട് പറഞ്ഞു