വെഞ്ഞാറമൂട് അപകടം: ഡ്രൈവറുടെയും നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്കും മെയിൽ നഴ്സിനുമെതിരെ നടപടി. ഇരുവരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. മെയിൽ നഴ്സാണ് ഡ്രൈവർക്കു പകരം ആംബുലൻസ് ഓടിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. ഷിബുവിന്റെ മകൾ പരുക്കേറ്റ് ചികിത്സയിലാണ്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസ് അറിയിച്ചത്. ക്ഷീണം കാരണം വാഹനമോടിക്കാന്‍ നഴ്സിനു കൈമാറിയെന്നാണ് ആംബുലൻസ് ഡ്രൈവറുടെ വിശദീകരണം.