സമരവേദികാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ആരോപിച്ചാണ് മുല്ലൂർ കലുങ്ക് നടയിൽ വിഴിഞ്ഞം പ്രാദേശിക കൂട്ടായ്മ പ്രതിഷേധസമരം നടത്തുന്നത്.
ഞായറാഴ്ച സംയുക്തസമരസമിതിയുടെ സമരത്തിൽ പങ്കെടുത്തയാൾ പ്രദേശവാസികളെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രാദേശിക കൂട്ടായ്മയിലെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രാദേശിക കൂട്ടായ്മ പ്രവർത്തകരുടെ ഉച്ചഭാഷിണിയുടെ ശബ്ദം സമരത്തെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് തുറമുഖവിരുദ്ധ സമരക്കാരും രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ നേതൃത്വത്തിലെത്തിയ പോലീസ് ഇരുപക്ഷത്തെയും പിന്തിരിപ്പിക്കുകയായിരുന്നു.
ഇനി സമരവേദിയിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് പോലീസ് നിർദേശിച്ചു. ഞായറാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ മുല്ലൂരിൽ നടത്തുന്ന സമരം ഞായറാഴ്ച 48 ദിവസം പിന്നിട്ടു. മോൺ. നിക്കോളാസ് ഉദ്ഘാടനം ചെയ്തു. മുല്ലൂർ കലുങ്ക് നടയിൽ പ്രാദേശിക കൂട്ടായ്മ പ്രവർത്തകർ നടത്തിയ കൂട്ട ഉപവാസം ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ഗവേണിങ് കൗൺസിൽ അംഗം സനൽകുമാർ ഉദ്ഘാടനം ചെയ്തു.