കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

പോത്ത് ഫാമിന്റെ മറവിലാണ് യുവാക്കൾക്ക് എംഡിഎംഎ വിൽപ്പന നടത്തിയത്. പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി. കോട്ടയത്ത് പോത്തു കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരുവഞ്ചൂർ സ്വദേശി പ്രകാശ് (30) എന്നയാളെയാണ് പിടികൂടിയത്. പോത്ത് ഫാമിന്റെ മറവിൽ യുവാക്കൾക്ക് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നു. പ്രതിയിൽ നിന്ന് 20.86 ഗ്രാം എംഡിഎംഎ പിടികൂടി.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ക‍ഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി ആനന്ദാണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 6 കിലോ കജജാവ് പിടികൂടി.