തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പേ വിഷബാധ സംശയിച്ച് നായയെ ഇന്നലെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.
അടൂര്‍ വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തുവെച്ചാണ് ഒന്‍പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളെയും, മറ്റു കാല്‍നടയാത്രക്കാരെയും ആണ് തെരുവ് നായ കടിച്ചത്. സ്കൂളിലേക്ക് പോകുകയായിരുന്ന പത്തുവയസ്സുകാരന് മുഖത്താണ് കടിയേറ്റത്.
കടിയേറ്റവര്‍ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ തുവയൂര്‍ നോര്‍ത്ത് സ്വദേശി ബാബുചന്ദ്രനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റെല്ലാവരെയും കുത്തിവയ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.