ശിവഗിരി : വിദ്യാദേവതയുടെ സന്നിധിയില്‍ നിന്നും അറിവും അനുഗ്രഹവും തേടി നിത്യേനയെന്നവണ്ണം വിദ്യാര്‍ത്ഥികള്‍ വന്നുപോകുന്നു. വിവിധ സ്കൂളുകളില്‍ നിന്നും അധ്യാപകര്‍ക്കൊപ്പവും ഇതര സംഘടനകള്‍ക്കൊപ്പവും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുന്നുണ്ട്.
വൈദിക മഠത്തിലും, ബോധാനന്ദ സ്വാമി സമാധി മണ്ഡപത്തിലും ഗുരുദേവ മഹാസമാധിയിലും പ്രാര്‍ത്ഥന നടത്തുന്നവര്‍ക്ക് സംന്യാസി ശ്രേഷ്ഠര്‍ പകര്‍ന്നു നല്‍കുന്ന അറിവുകള്‍ പലതും കുട്ടികള്‍ക്ക് പുതുമ നിറഞ്ഞവയാണ്.
വൈദിക മഠത്തില്‍ മഹാകവി രവീന്ദ്രനാഥ ടാഗോറും, സി.എഫ്. ആന്‍ഡ്രൂസും എന്നിവരെത്തി നടത്തിയ കൂടിക്കാഴ്ചയും മഹാത്മജിയുമായുള്ള ഗുരുവിന്‍റെ സംഭാഷണവും ഏറെ കൗതുകത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കേട്ടത്. ടിബറ്റിന്‍റെ ആത്മീയചാര്യനായ ദലൈലാമയും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിച്ചേര്‍ന്നതുമൊക്കെ ശിവഗിരി മഠത്തിലെ സീനിയര്‍ സംന്യാസിമാരിലൊരാളായ സ്വാമി അഭയാനന്ദ കിളിമാനൂര്‍ എം.ജി.എം. സ്കൂളില്‍ നിന്നും എത്തിച്ചേര്‍ന്ന് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. ശിവഗിരി മഠം പി.ആര്‍ഒ., ഇ.എം. സോമനാഥനും അതുപോലെ സംസാരിച്ചു.