നെടുമങ്ങാട് : തുമ്പ വി.എസ്.എസ്.ഇ.യിലും വലിയമല ഐ.എസ്.ആർ.ഒ.യിലും ജോലി നൽകാമെന്നു പറഞ്ഞ് വിവിധ ജില്ലകളിൽനിന്ന് നിരവധി യുവാക്കളിൽനിന്ന് കോടികൾ തട്ടിയെടുത്ത് ഒളിവിൽക്കഴിയുകയായിരുന്ന രണ്ടുപേർ അറസ്റ്റിലായി.ശ്രീകാര്യം ഇടവക്കോട് മൂലയിൽ സി.എസ്.ഭവനിൽ സന്തോഷ് കുമാർ(52), ഇയാളുടെ സഹായിയും ബന്ധുവുമായ ഇടവക്കോട് സ്വദേശിനി സുജിത(34) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി കുറുപുഴ പച്ചമല അനിൽകുമാറിനെ(42) മൂന്ന് മാസം മുൻപ് അറസ്റ്റു ചെയ്തിരുന്നു.