*ദീപാവലി ദിനത്തിതൊളിക്കുഴി അടയമണിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ 7 പേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
അടയമൺ സ്വദേശികളായ അനുലാൽ , ഉമേഷ്, സുരേഷ്, രാഹുൽരാജ്, മനോജ്, അനീഷ്, രജിത് ലാൽ എന്നിവരാണ് അറസ്റ്റിലായത്.
ദീപാലി ആഘോഷങ്ങൾക്കിടെ യുവാക്കൾ പടക്കം പൊട്ടിച്ചതിനെ ചൊല്ലി പ്രതികളും യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് യുവാക്കളെ ആക്രമിക്കുകയും ആയിരുന്നു.
ആക്രമണത്തിൽ അടയമണ്ട് സ്വദേശിയായ മനീഷിൻ്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിക്കുകയും, സൂര്യജിത്ത് കാർത്തിക് ഗോകുൽ പ്രജിത്ത് അനന്തു എന്നിവർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ശില്പ ഡി യുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി വൈ എസ് പി ജി.ബിനുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ സനൂജ് എസ് ഐവിജിത്ത് കെ നായർ സി പി ഒ മാരായ ബിനു,പ്രിജിത്ത്, ശ്രീരാജ്,കിരണ്ഴ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.