ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍; ജയിലില്‍ നിന്നിറങ്ങി ഇന്‍സ്റ്റഗ്രാം സുഹൃത്തിനെയും പീഡിപ്പിച്ചു, യുവാവ് പിടിയില്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റത്തിന് അറസ്റ്റിലായി.കായംകുളം കാര്‍ത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ ലാലുകൃഷ്ണനാ(23- കണ്ണന്‍)ണ് പന്തളം പൊലീസിന്റെ പിടിയിലായത്.

കൂരമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം നടിച്ച്‌ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന മതാപിതാക്കള്‍ പന്തളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ നജീബ്, എസ്.സി പി ഓമാരായനാദര്‍ഷാ, ശരത്, സി.പി.ഓമാരായ കൃഷ്ണദാസ്, എസ് അന്‍വര്‍ഷാ എന്നിവരുണ്ടായിരുന്നു.