ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ആറിന് 38,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. പീന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. മൂന്ന്് ദിവസത്തിനിടെ ഏകദേശം ആയിരം രൂപയോളമാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം മാത്രം 560 രൂപയാണ് ഇടിഞ്ഞത്.