വഴിവിളക്കുകൾ കത്തുന്നില്ല, മുദാക്കലിൽ കോൺഗ്രസ്‌ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ആറ്റിങ്ങൽ: വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് മുദാക്കലിൽ പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കോൺഗ്രസ് ഇടയ്ക്കയോടും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. തെരുവുവിളക്കുകൾ കത്തുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻതന്നെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിൻ മേൽ ഉപരോധസമരം അവസാനിപ്പിച്ചു.