ഇന്ന് ഗാന്ധിജയന്തി..ജാതിമത ഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഓർക്കുന്ന ദിനമാണ് ഗാന്ധിജയന്തി..

ഒക്ടോബർ 2..
ഗാന്ധിജയന്തി..

ജാതിമത ഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഓർക്കുന്ന ദിനമാണ് ഗാന്ധിജയന്തി..

ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ ആയുധമെടുക്കാതെ അഹിംസയിലൂടെ പോരാടിയ നേതാവായിരുന്നു ഗാന്ധിജി..

എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്..
സത്യത്തിനും ധർമ്മത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയാണ് ഗാന്ധിജി..

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗാന്ധിജി ഇന്ത്യൻ ജനതയെ ആവേശം കൊള്ളിച്ചു..

"ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല അത് തോൽവിയാണ് എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം "..എന്നതാണ് അദ്ദേഹത്തിന്റെ തത്വം..

അക്രമരഹിതമായ സമരമായിരുന്നു ഗാന്ധിജിയുടേത്..

ലളിതമായ ജീവിതവും ഉന്നതമായ ചിന്തയുമായിരുന്നു ഗാന്ധിജിയുടെ സവിശേഷത..

കിരീടമോ ചെങ്കൊലോ ഇല്ലാതെ, പണത്തിനോ പദവിക്കോ അല്ലാതെ ഒരു രാജ്യത്തിനു വേണ്ടി ചിരിച്ചു കൊണ്ട് പോരാടിയ ലോകത്തിലെ ഒരേ ഒരു അധികാരി..

പ്രകൃതിയെ പരിരക്ഷിക്കാൻ..
മനസിലെയും തെരുവിലെയും മാലിന്യം തൂത്തെറിയാൻ..
ഹിംസയെ അഹിംസ കൊണ്ട് പ്രതിരോധിക്കാൻ..
കൂടെയുള്ളവരെ ചേർത്ത് പിടിക്കാൻ..
നമുക്കേവർക്കും ഗാന്ധിമാർഗം സ്വീകരിക്കാം...

ഗാന്ധിമാർഗം വിജയിക്കട്ടെ ...

ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ .. മീഡിയ 16

വിശ്വവിജയിയായാം 
ഭാരതപുത്രൻ
പുഞ്ചിരിതൂകി
ലോകത്തിനെ
 ഉരുവിട്ടു പഠിപ്പിച്ചു 
ദിവ്യമാം മന്ത്രം
 "അഹിംസ
പരമോ ധർമ്മ"
അന്വശരനാം
 വീരപുത്രൻ
കാട്ടിതന്നു 
നന്മതൻമാർഗ്ഗം
സത്യഗ്രഹം
 അന്ധകാരം 
നിറഞ്ഞ ലോകത്തിൽ
നന്മയെറും
പൊൻകിരണങ്ങൾ പൊഴിക്കുന്ന
മഹാസൂര്യൻ
അസ്തമിക്കില്ലെരിക്കിലും
   ലോകജേതവായി വിളങ്ങിടും  മഹാത്മാഗാന്ധിയെന്ന
 നിർമ്മലസേനഹം