സംസ്ഥാന സര്‍ക്കാരിന്റെ 'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദീപം തെളിയിച്ചു. വർക്കലയിൽ വി ജോയ് എം.എല്‍.എയും വാമനപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡി.കെ.മുരളി എം.എല്‍.എയും ചിറയിന്‍കീഴ് റെയില്‍വേ കോമ്പൗണ്ടില്‍ വി.ശശി എം.എല്‍.എയും പോങ്ങനാട് ജംഗ്ഷനില്‍ ഒ.എസ് അംബിക എം.എല്‍.എയും ശാസ്തമംഗലം ജംഗ്ഷനില്‍ വി.കെ പ്രശാന്ത് എം.എല്‍.എയും നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ കെ.ആന്‍സലന്‍ എം.എല്‍.എയും ദീപം തെളിയിച്ച് പരിപാടിയുടെ ഭാഗമായി. പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസുകളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലലും സംഘടിപ്പിച്ചിരുന്നു.
ഇന്ന് ( ഒക്ടോബര്‍ 23) ഭക്ഷ്യ -പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ നെടുമങ്ങാട് പൂവത്തൂര്‍ കല്ലുവരമ്പിലും ജി.സ്റ്റീഫന്‍ എം.എല്‍.എ ആര്യനാട് ജംഗ്ഷനിലും ദീപം തെളിയിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന കൂട്ടയോട്ടവും ഇന്ന് (ഒക്ടോബര്‍ 23) രാവിലെ സംഘടിപ്പിച്ചിട്ടുണ്ട്. മ്യൂസിയം ജംഗ്ഷനില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം സമാപിക്കും. എ.എ റഹീം എം.പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ദീപാവലി ദിവസമായ ഒക്ടോബര്‍ 24 ന് വൈകുന്നേരം ആറുമണിക്ക് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ ദീപം തെളിയിക്കും.
*THANKYOU FOR 20 LAKH+ VIEWS IN ONE YEAR*✒️
For advertising:9895493343