ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തിൽ കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ചട്ട ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നടപടി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നത തല യോഗം ചേരും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് പ്രത്യേകം ഓഫീസ് പരിഗണനയിൽ. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.പാലക്കാട് 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് യോഗം വിലയിരുത്തും. അപകടത്തിന് പിന്നാലെ സംസ്ഥന വ്യാപകമായി ആരംഭിച്ച മോട്ടോർ വാഹന വകുപ്പിൻ്റെ നടപടികളും പരിശോധിക്കും. സംഭവം ആവർത്തിക്കാതിരിക്കാനുള്ള തുടർ നടപടികളും യോഗത്തിൽ തീരുമാനിക്കും.