പത്തുകൊല്ലം മുമ്പ് എടുത്ത് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ ആധാര്‍ അതോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ പുതുക്കല്‍ തുടങ്ങി. ഡിസംബര്‍ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും. ആധാര്‍ നിലവില്‍ വന്നാല്‍ തുടക്ക കാലത്ത് എടുത്തതിനുശേഷംമാറ്റമൊന്നും വരുത്താത്ത എല്ലാവരും കൊടുക്കണമെന്നാണ് നിര്‍ദ്ദേശം. ആദ്യകാലത്ത് മേല്‍വിലാസ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുക മാത്രമാണ് ചെയ്തിരുന്നത. രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പുതുക്കുന്നത്. പുതുക്കല്‍ നിര്‍ബന്ധമാക്കി ഉത്തരം ഇറക്കിയിട്ടില്ല എങ്കിലും ആളുകള്‍ തയ്യാറായില്ലെങ്കില്‍ പുതുക്കല്‍ നിര്‍ബന്ധമാക്കിയേക്കാം എന്നാണ് സൂചന. പേര,് വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയിലെ മാറ്റങ്ങളും രേഖകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം എടുക്കാനാകും. ബയോമെട്രിക് വിവരങ്ങളും നല്‍കാം. അക്ഷയ കേന്ദ്രങ്ങളില്‍ എത്തിയ ആധാര്‍ 60 അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കയറിയോ പുതുക്കാം. ഇതിനായി ആധാര്‍ സോഫ്റ്റ്വെയര്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
പുതുക്കലിലെ നേട്ടങ്ങള്‍
1. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാം. സര്‍ക്കാര്‍ പദ്ധതികള്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം.
2. ബാങ്ക് അക്കൗണ്ട് തുടങ്ങാനും സിംകാര്‍ഡ് ലഭിക്കാനും എളുപ്പം.
3. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ എളുപ്പത്തില്‍ കിട്ടും.
4. വായ്പാ നിക്ഷേപങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ബാങ്കിന് കഴിയും.
5. ഐടി റിട്ടേണുകള്‍ എളുപ്പത്തില്‍ ഇ - വേരിഫൈ ചെയ്യാം.
ആധാര്‍ കേന്ദ്രത്തില്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസത്തില്‍ തെളിവും അനുസരിച്ച് എന്‍ട്രോള്‍മെന്റ് ഫോറം പൂരിപ്പിക്കുക അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ സ്വയം പരിശോധിക്കുക ഫീസ് 50 രൂപ നല്‍കണം. രസീത് സൂക്ഷിക്കുക വിവരങ്ങള്‍ക്ക് 1947 എന്ന നമ്പറില്‍ വിളിക്കുകയോ help@udai.gov.in എന്ന് email ചെയ്യുക