*നിലക്കാമുക്ക് കേന്ദ്രീകരിച്ചു "നിലാവ് "എന്ന പേരിൽ കലാ സാംസ്‌കാരിക സംഘടന രൂപീകരിച്ചു.*

നിലക്കാമുക്ക് കേന്ദ്രീകരിച്ചു "നിലാവ് "എന്ന പേരിൽ കലാ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ അവാർഡ് ജേതാക്കളായ ഡോക്ടർ വക്കം സജീവും ഡോക്ടർ മധു ഗോപിനാഥും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ നാടക കലാകാരൻ വക്കം സുധിയേയും നാടകപ്രവർത്തകൻ വെട്ടത്തു വ്യാസനെയും ആദരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഷിബു കടക്കാവൂർ, ആർ. പ്രദീപ്,ബീനാ രാജീവ്‌,അരുൺ വക്കം അനിൽ ദത്ത്,എ കെ നൗഷാദ് എന്നിവരും സംബന്ധിച്ചു. തുടർന്ന് തിരുവനന്തപുരം സംഘചേതനയുടെ ചക്രം എന്ന നാടകം അരങ്ങേറി.