സ്കൂൾ വിട്ടു വീടിലേക്ക് നടന്നു പോകുന്നതിനിടയിൽ ആളൊഴിഞ്ഞ വഴിയിൽ വെച്ച് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തടഞ്ഞു ആക്രമിക്കാൻ ശ്രമം.കഴിഞ്ഞ ദിവസം വെള്ളുമണ്ണടിക്കു സമീപമാണ് സംഭവം.സംഭവത്തിൽ മൂന്നു പേരെ വെഞ്ഞാറമൂട് പോലിസ് അറസ്റ്റ് ചെയ്തു.ഇരുളൂർ തോട്ടരികത്ത് കടയിൽ വീട്ടിൽ മണിലാൽ, മടവൂർ തുമ്പോട് പഴുവടി വാറുപൊയ്ക ചരുവിള പുത്തൻവീട്ടിൽ രാജു, സജീവ് എന്നിവരാണ് അറസ്റ്റിലായത്.
വെഞ്ഞാറമൂട്ടിലെ സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ ബസിൽ വെള്ളുമണ്ണടിക്കു സമീപം ഇറങ്ങി വീടിലേക്ക് നടന്നു പോകവേയാണ് ആക്രമണ ശ്രമം.പെൺകുട്ടി ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട് ഓട്ടോറിക്ഷയിൽ ഇരുന്ന പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തടയുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ പിന്നാലെ ഇവർ ഓടിയതോടെ കുട്ടി സമീപത്തെ വീടിലേക്ക് ഓടിക്കയറി. വീട്ടുകാരുടെ സംഭവം പറയുകയും ഉടനെ ഇവർ പുറത്തിറങ്ങിയപ്പോൾ മൂവർ സംഘം ഓടി ഇവർ വന്ന ഓട്ടോ റിക്ഷയിൽ രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ മണിലാലിനെ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു.വെഞ്ഞാറമൂട് സി ഐ സൈജുനാദു സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്