മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ച സർക്കാർ താൽക്കാലിക ഡ്രൈവറായ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കമലേശ്വരം സ്വദേശിയാണ് അറസ്റ്റിലായത്. ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആദ്യം ഇയാൾക്കെതിരെ കേസെടുത്തത്. ബന്ധുവായ കുട്ടി മജിസ്ട്രേട്ടിന് നൽകിയ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന മറ്റ് വിവരങ്ങൾ കൂടി പുറത്തുവന്നത്. പ്രതി സ്വന്തം മകളെയും നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന കാര്യമാണ് ബന്ധുവായ കുട്ടി മജിസ്ട്രേട്ടിനോട് വെളിപ്പെടുത്തിയത്. പ്രതിയെ ജന്നലെ രാത്രി കൊല്ലത്ത് നിന്നാണ് പൂന്തുറ പൊലീസ് പിടികൂടിയത്.