*ലഹരിക്കെതിരായ പോരാട്ടവുമായി ആനവണ്ടി കൂട്ടായ്മയുടെ സന്ദേശ യാത്ര:*

ലഹരിവസ്തുക്കൾക്കെതിരായ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആനവണ്ടി കൂട്ടായ്മ നെയ്യാറ്റിൻകരയിൽ നിന്ന് കുമരകം വഴി വാഗമണിലേക്ക് സംഘടിപ്പിച്ച യാത്ര ഉള്ളടക്കത്തിന്റെ നന്മയിലൂടെ ശ്രദ്ധേയമായി. ആനവണ്ടി കൂട്ടായ്മയിലെ അംഗങ്ങൾ നെയ്യാറ്റിൻകര ബസ്റ്റാന്റിൽ ഫ്ളാഷ് മോബും ,വേമ്പനാട്ട് കായൽ തീരത്ത് ലഹരി വിരുദ്ധ തെരുവ് നാടകവും അവതരിപ്പിച്ചു. വാഗമണിലെ പ്രശസ്തമായ *മൊട്ടക്കുന്നിൽ ആനവണ്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ " യോദ്ധാവ് : നോ ടു ഡ്രഗ്സ് " ക്യാമ്പയിൻ സംഘടിപ്പിച്ചു.* കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര യൂണിറ്റിന്റെയും ബജറ്റ് ടൂറിസം സെല്ലിന്റെയും സഹകരണത്തോടെയാണ് ആനവണ്ടി കൂട്ടായ്മ ലഹരി വിരുദ്ധ സംഗമം ഒരുക്കിയത്. ബജറ്റ് ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ സംഗമം കെ.എസ്.ആർ.ടി.സി. ഡെപ്യൂട്ടി ലോ ഓഫീസർ അനൂഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുന്ദരേശൻ പിള്ള , വിജയകുമാർ, ശ്രീനാഥ്, മണലൂർ ഷാജി, മിനി, ഫ്രാങ്ക്ളിൻ, രാകേന്ദു , അജിത, ഭാസുരാംഗി, രമാദേവി തുടങ്ങിയവർ സംസാരിച്ചു. വാഗമണിൽ എത്തിയ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ആന വണ്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി.യുടെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ ലഹരി വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ കൺവീനർ ശ്രീനാഥ് സൂചിപ്പിച്ചു.

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube - 
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #cmd #btc #neyyattinkara #against Drug Abuse #vagamon