കഴക്കൂട്ടം കടമ്പാട്ടുകോണം ദേശീയപാത വികസനംരൂപരേഖ തയ്യാര്‍

ആറ്റിങ്ങല്‍ 29.83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഴക്കൂട്ടം കടമ്പാട്ടുകോണം ആറുവരി ദേശീയപാതയുടെ വികസനം ആരംഭിക്കുന്നത് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സി എസ് ഐ ആശുപത്രിക്ക് മുന്നില്‍ നിന്ന് ശരാശരി 7 മീറ്റര്‍ ഉയരത്തില്‍ കടന്നുപോകുന്ന 6 വരി പാതയുടെ ഇരുവശവും സിമന്റ് നിര്‍മ്മിച്ച് കെട്ടി അടയ്ക്കും.  സര്‍വീസ് റോഡുകളില്‍ നിന്നും വാഹനങ്ങള്‍ ദേശീയപാതയിലേക്കും തിരിച്ചു കയറുന്നതിനു കിലോമീറ്ററുകള്‍ ഇടവിട്ട് ദേശീയപാതയുടെ ഉയരം കുറയ്ക്കും. കഴക്കൂട്ടം മുതല്‍ മാമം വരെയുള്ള 12.43 കിലോമീറ്റര്‍ ഇടയില്‍ സിഎസ്‌ഐ ജംഗ്ഷന്‍, കണിയാപുരം, തോന്നയ്ക്കല്‍, കോരാണി, മാമം എന്നിവിടങ്ങളില്‍ മാത്രമാണ് ദേശീയപാത സര്‍വീസ് റോഡിനൊപ്പം താഴ്ന്നത് എന്ന് അധികൃതര്‍ പറഞ്ഞു.

കഴക്കൂട്ടത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്ററോളം താഴ്ന്നു പോകുന്ന ദേശീയപാത ബ്ലോക്ക് ഓഫീസ് ജംഗ്ഷനു സമീപത്തു നിന്നും ഉയര്‍ന്ന രണ്ട് കിലോമീറ്റര്‍ അകലെ പള്ളിപ്പുറം, തോന്നല്‍ ദേവീക്ഷേത്രം സമീപമാണ് താഴുന്നത്. വെട്ടുറോഡ് സിഗ്‌നല്‍ ലൈറ്റ് സമീപം 30 മീറ്റര്‍ വീതിയില്‍  ഫ്‌ളൈഓവറും വെട്ടുറോഡ് ജംഗ്ഷനില്‍ അണ്ടര്‍ പാസ്സും ഉണ്ടാകും. കണിയാപുരം ബസ് ഡിപ്പോക്ക് സമീപത്ത് സര്‍വീസ് റോഡുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം പദ്ധതിയില്‍ ഇല്ല.
 ആലുംമൂട് ജംഗ്ഷനില്‍ 13 മീറ്റര്‍ വീതിയില്‍ വി യു പി (വെഹിക്കിള്‍ അണ്ടര്‍ പാസ്) നിര്‍മ്മിക്കും. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംഗ്ഷനിലും മംഗലപുരം ജംഗ്ഷനിലും 30 മീറ്റര്‍ വീതിയില്‍ ഫ്‌ളൈ ഓവറുകളും ടെക്‌നോസിറ്റി മുന്നില്‍ 20 മീറ്റര്‍ വീതിയില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കും. തോന്നയ്ക്കല്‍ സമീപം താഴുന്ന പാത അര കിലോമീറ്റര്‍ അകലെ വീണ്ടുമുയര്‍ന്നു കോരാണിക്ക് സമീപം താഴും. ഇതിനിടയില്‍ പതിനാറാം മൈലിലും ചെമ്പകമംഗലത്തും അണ്ടര്‍ പാസുകള്‍ നിര്‍മിക്കും. കോരാണി ടോള്‍ ജംഗ്ഷനില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കും.  മാമത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന ആറ്റിങ്ങല്‍ ബൈപാസ് നിലവിലെ ദേശീയപാതയില്‍നിന്ന് പടിഞ്ഞാറ് മാറിയാണ് കടന്നുപോകുന്നത് ഇത് 11.150 കിലോമീറ്റര്‍ അകലെ മണമ്പൂരില്‍ നിലവിലെ ദേശീയപാത യുമായി യോജിക്കും നിലവില്‍ കല്ലമ്പലത്ത് ഫ്ൈളഓവര്‍ നിര്‍മ്മിക്കുന്നതാണ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത.്  നാവായിക്കുളം നദിക്കു കുറുകെ ചെറിയ പാലവും, നാവായ്കുളത്തിനും കടമ്പാട്ടുകോണത്തിനും ഇടയ്ക്ക് 3 ഇടങ്ങളിലും കടമ്പാട്ടുകോണം അണ്ടര്‍ പാസുകളും നിര്‍മ്മിക്കും. കല്ലമ്പലത്തു നിന്നും ഉയരുന്ന ദേശീയപാത കടമ്പാട്ടുകോണത്തിനിടയില്‍ അഞ്ചിടത്ത് സര്‍വീസ് റോഡ് നോടൊപ്പം താഴും.

ആറ്റിങ്ങല്‍ ബൈപ്പാസ് പാലമൂടിനും മാമംപാലത്തിനും മധ്യേ ആരംഭിക്കുന്ന ആറ്റിങ്ങല്‍ ബൈപ്പാസ് നിലവിലുള്ള ദേശീയ പാതയില്‍ നിന്നും മാറിയാണ് കടന്നുപോകുന്നത്. ബൈപ്പാസില്‍ മാമത്തും കടക്കാവൂറും മണമ്പൂരിലും അണ്ടര്‍ പാസുകള്‍ നിര്‍മ്മിക്കും. കൊല്ലമ്പുഴയിലും തൊട്ടിക്കലും ലോവര്‍ വെഹിക്കിള്‍ അണ്ടര്‍ പാസുകളും, സീമനില്ലയിലും കീഴാറ്റിങ്ങലിലും ആലങ്കോട് കടയ്ക്കാവൂര്‍ വെഹിക്കിള്‍ ഓവര്‍ പാസുകളും നിര്‍മ്മിക്കും. കീഴാറ്റിങ്ങല്‍ ചെറിയ പാലങ്ങളും പൂവന്‍പാറ പാലത്തിനു സമാന്തരമായി വാമനപുരം നദി കുറുകെ വലിയ പാലവും നിര്‍മ്മിക്കും.