*ആംബുലൻസ് അപകടം.പരിക്കേറ്റ യുവാവ് മരിച്ചു.*

ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബു 36 ആണ് മരിച്ചത്.
ഷിബുവിന്റെ നാലു വയസ്സുള്ള മകൾ അലങ്കൃത ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജ് ചികിത്സയിലാണ്.
ഇന്ന് രാവിലെ ഇരുവരും വെഞ്ഞാറമൂട്ടിൽ മെഡിക്കൽ ലാബിനു മുന്നിൽ റിസൾട്ട് വാങ്ങാനായി ബൈക്കിൽ ഇരിക്കവെയാണ് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചത്