കോട്ടയം: വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. മണിമല കരിമ്പനക്കുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിരേ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.