ക്ഷേത്രനടയില്‍ തൊഴുതു വണങ്ങി പ്രാര്‍ത്ഥിച്ച്‌ കള്ളന്‍, പിന്നാലെ മോഷണം

ക്ഷേത്രത്തില്‍ തൊട്ടു വണങ്ങി കള്ളന്‍ പ്രാര്‍ത്ഥന നടത്തിയശേഷം മോഷണം. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.തിരുവാഭരണം, സ്വര്‍ണക്കൂട് തുടങ്ങിയവ മോഷണം പോയി.

ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

മുഖം മൂടി ധരിച്ച നിലയിലായിരുന്നു കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍. ഭക്തനായ കള്ളനെത്തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.