മുൻ എംഎൽഎ പുനലൂര്‍ മധു അന്തരിച്ചു

കൊല്ലം:മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ്. കെഎസ് യു , യൂത്ത് കോണ്‍ഗ്രസ്, കെപിസിസി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.