രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി:കോണ്‍ഗ്രസ് അനുകൂല സന്നദ്ധ സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ലൈസന്‍സ് റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റ് വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. 

ട്രസ്റ്റ് ചൈനീസ് സഹായം സ്വീകരിച്ചെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. സംഘടനകള്‍ വിദേശ പണം സ്വീകരിച്ചോ എന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സിബിഐയെ നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവരാണ് ട്രസ്റ്റിലെ മറ്റു അംഗങ്ങള്‍. സംഘടനകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി 2020ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മന്ത്രിതല സമിതി രൂപീകരിച്ചിരുന്നു.

*THANKYOU FOR 20 LAKH+ VIEWS IN ONE YEAR*✒️

For advertising:9895493343

*TEAM MEDIA16*