വിഎസിനെ സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വിഎസ് അച്യതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു. കുടിക്കാഴ്ചയെ കുറിച്ച്‌ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല

രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ വിഎസിനെ കാണാനെത്തിയത്. . വിഎസിന്റെ പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ എത്താന്‍ ഗവര്‍ണര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്നേദിവസം തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഇന്ന് തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശനം നടത്തിയത്.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.