*ജനങ്ങളെ എങ്ങനെ മണ്ടൻമാരാക്കാം എന്ന് കാണണമെങ്കിൽ ആലംകോട്ടെത്തുക..*.

 ജനങ്ങളെ എങ്ങനെ മണ്ടൻമാരാക്കാം എന്ന് കാണണമെങ്കിൽ ആലംകോട്ടെത്തുക... കേൾക്കുമ്പോൾ തന്നെ എന്തോ വലിയ സംഭവമെന്നു തോന്നുന്ന തരത്തിൽ "ദേശീയപാത " എന്ന് പേരിട്ട് മാലോകരെയാകെ കുരങ്ങുകളിപ്പിച്ചുകൊണ്ടിരിക്കുന്ന NH ന്റെ പുതിയ വികൃതിയിൽ ജനങ്ങൾ പരിഭ്രാന്തിയിലായി........ ദേശീയപാതയിൽ ആറ്റിങ്ങൽ കൊല്ലം റോഡിൽ ആലംകോട് കൊച്ചുവിളയിൽ ഡിവൈഡറിനായി ഇറക്കിയിരിക്കുന്ന കോൺക്രീറ്റ് ശിലകളാണ് നാട്ടുകാരിൽ ആശങ്കയും കൗതുകവും ജനിപ്പിച്ചിരിക്കുന്നത്. ഇതെന്തിനിറക്കുന്നു എന്ന് നാട്ടുകാർ ചോദിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യമായത്... കൊച്ചുവിള ജംഗ്ഷനിൽ നിന്നും ഇരുവശങ്ങളിലേക്കും 30 എണ്ണം വീതം 60 ശിലകൾ 120 മീറ്റർ ദൂരത്തിൽ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിക്കാനാണ് പദ്ധതി. 2 അടി വീതിയും, 2 മീറ്റർ നീളവും, മൂന്നര അടി പൊക്കവുമുള്ളതാണ് ശിലകൾ. പൊതുവെ വീതി കുറഞ്ഞ റോഡാണിവിടം. ഇവിടെ ഇത് സ്ഥാപിച്ചാൽ റോഡിന്റെ വീതി നന്നായി ചുരുങ്ങും. അപകടം കുറക്കാനെന്ന വ്യാജേന ഇവിടെ ഇത്തരത്തിൽ ഡിവൈഡർ സ്ഥാപിച്ചാൽ തിരക്കേറിയ ദേശീയപാതയിൽ അപകടങ്ങളുടെ പരമ്പരക്ക് കാരണമാകുമെന്നുറപ്പാണ്. ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസുകൾ ഉൾപ്പെടെ ട്രാഫിക് കുരുക്കിൽപ്പെടുന്ന സ്ഥിതിയായിരിക്കും ഫലം.. കൊച്ചുവിളയിൽ ഇരുവശങ്ങളിലും ബസ്സ് സ്റ്റോപ്പുകൾ ഉള്ളതും ശ്രദ്ധേയമാണ്. അധികാരം കൈയ്യാളുന്നവർ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർക്ക് അഭിപ്രായമുണ്ട്.
 Copy