*ലോകരാജ്യങ്ങളെ വെല്ലും ഫയര്‍‌സ്റ്റേഷന്‍ നാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തുറക്കും*

തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ എയ്്‌റോഡ്രോം റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് സ്റ്റേഷന്‍ (എ ആര്‍ എഫ് എഫ്) വെള്ളിയാഴ്ച തുറക്കും.
    1982 നിര്‍മ്മിച്ച സ്റ്റേഷന് പകരമാണ് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവരുടെ നിബന്ധനകള്‍ പാലിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിച്ചത്.

   1835 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ കെട്ടിടത്തില്‍ ക്യാമറ സംവിധാനവും ആശയവിനിമയ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട.് ഒരേസമയം 96 ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന ഇവിടെ 12 ഫയര്‍ ഫൈറ്റിങ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. സ്മാര്‍ട്ട് ട്രെയിനിങ്, ജിം, റി ക്രിയേഷന്‍ റൂം, ലോക്കര്‍ റൂം, സ്ത്രീ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക വിശ്രമമുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ഉള്ള ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നേരത്തെ സംഭരണശേഷി 1.1 ലക്ഷം ലിറ്റര്‍ ആയിരുന്നു. പൈപ്പ് ലൈനുകളുടെ ശേഷി വര്‍ദ്ധിപ്പിച്ച് അതിലൂടെ ഫയര്‍ ഫൈറ്റിംഗ് വാഹനങ്ങളില്‍ 4 മിനിറ്റ് കൊണ്ട് വെള്ളം നിറയ്ക്കാന്‍ ആവും. 5 ആംബുലന്‍സുകളുടെ സേവനവും 24 മണിക്കൂറും ലഭ്യമാകും.