*കിളിമാനൂരിൽ ടാറിങ് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ*

കിളിമാനൂരിൽ ടാറിങ് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.കിളിമാനൂർ ചൂട്ടയിൽ ചരുവിള വീട്ടിൽ അജീഷ്(26)നെയാണ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ ചൂട്ടയിൽ റോഡിൻറെ ജില്ലാ പഞ്ചായത്ത് മുഖാന്തരം നടത്തി വന്ന പൊതുമരാമത്ത് പണികളുമായി ബന്ധപ്പെട്ട് നടന്നുവന്ന ടാറിങ് ജോലികൾ തടസ്സപ്പെടുത്തുകയും വനിതാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐ വിജിത്ത് കെ നായർ, എ.എസ്.ഐ താഹിർ, എസ്. സി. പി ഒ ഷംനാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു