തിരുവനന്തപുരം .പുതിയ പിഎസ്‌സി ചെയർമാനായി ഡോ. എംആർ ബൈജു ഇന്ന് ചുമതലയേൽക്കും. വൈകിട്ട് മൂന്നിന് പിഎസ്‌സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന എംകെ സക്കീർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബൈജുവിനെ നിയമിക്കാനുള്ള മന്ത്രിസഭാ ശുപാർശയിൽ ഡൽഹിയിലുള്ള ഗവർണർ ഓൺലൈൻ വഴി ഒപ്പുവെച്ചു.നിലവിൽ പിഎസ്‌സി അംഗമായ എംആർ ബൈജു വക്കം സ്വദേശിയാണ്. തിരുവനന്തപുരം സിഇടിയിൽ അധ്യാപകനായിരിക്കെയാണ് 2017ഇൽ പിഎസ്‌സി അംഗമായത്.