സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് സേവനം തടസപ്പെട്ടത് എന്ന് കമ്പനി പിന്നീട് അറിയിച്ചു. സൈബര്‍ ആക്രമണമാണോ സേവനം തടസപ്പെടുന്നതിലേക്ക് എത്തിയത് എന്നാണ് ഐടി മന്ത്രാലയം പരിശോധിക്കുന്നത്. ഐടി മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനാണ് (CERT-IN) മെറ്റ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
രണ്ടു മണിവരെ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു. വാട്ട്‌സ്‌ആപ്പിന്റെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ തകരാറാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്‌ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്ട്‌സ്‌ആപ്പ് വെബ്ബും ലഭ്യമായിരുന്നില്ല.