തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ സഹപ്രവർത്തകയുടെ പീഡന പരാതി. അഞ്ച് മാസം മുന്പ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ച് അതിക്രമം കാട്ടിയെന്നാണ് ആരോപണം. പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ സ്റ്റേഷൻ മാസ്റ്റർ ഒളിവിൽ പോയികെഎസ്ആര്‍ടിസി നെടുമങ്ങാട് സ്റ്റേഷൻ മാസ്റ്റർ മേലാംകോട് സ്വദേശി വേണുഗോപാലൻ നായർക്ക് എതിരെയാണ് സഹപ്രവർത്തകയുടെ പീഡന പരാതി. ഏപ്രിൽ മാസത്തിൽ ജോലിസ്ഥലത്ത് വച്ച് വച്ച് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതി. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ചായിരുന്നു 38 കാരിയായ കീഴ്ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നത്.കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം നെടുമങ്ങാട് സ്റ്റേഷനിൽ എത്തി ജീവനക്കാരി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസിൽ ചെന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് വനിതാ ജീവനക്കാർ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വേണുഗോപാലൻ നായർ ഒളിവിൽ ആണ്.