‘യശോദയുടെ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. നിങ്ങളുമായുള്ള സ്നേഹവും അടുപ്പവുമാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് ശക്തി പകരുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ശമിച്ചതിന് ശേഷം നിങ്ങളുമായി പങ്കിടാമെന്നാണ് കരുതിയത്. എന്നാലിത് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കും.
രോഗം പെട്ടെന്ന് തന്നെ ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ശാരീരികമായും മാനസികമായും ഞാന്‍ നല്ല ദിവസങ്ങളിലൂടെയും മോശം ദിവസങ്ങളിലൂടെയും കടന്നുപോയി. ഒരു ദിവസം കൂടിപ്പോലും ഇത് സഹിക്കാന്‍ പറ്റില്ലെന്ന് കരുതിയാലും ആ നിമിഷവും കടന്നുപോകും. പൂര്‍ണമായും സുഖം പ്രാപിക്കുന്ന ദിവസത്തിലേയ്ക്ക് ഞാന്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതും കടന്നുപോകും’- സാമന്ത കുറിച്ചു.