നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം.