കാരക്കോണം ഡോ. സോമര്‍വെല്‍ സി എസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പക്ഷാഘാത ചികിത്സാ ക്യാമ്പിന്റെയും പക്ഷാഘാത യൂണിറ്റിന്റെയും ഉദ്ഘാടനവും 27ന് നടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാരക്കോണം യൂണിറ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.രാവിലെ എട്ടു മുതല്‍ ഉച്ച യ്ക്ക് രണ്ടു വരെയുള്ള ക്യാമ്പിന് ന്യൂറോളജി വിഭാഗം - ഡോക്ടര്‍മാരുടെ സംഘം നേതൃത്വം നല്‍കും. ഒപി രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. എക്‌സ്‌റേ, ഇസിജി, ഇഇജി, സിടി-എംആര്‍ഐ സ്‌കാനുകള്‍, ലാബ് പരിശോധനകള്‍ എന്നിവയ്ക്ക് യഥാര്‍ത്ഥ ചാര്‍ജിന്റെ പകുതി നല്‍കി യാല്‍ മതിയാകും.27 മുതല്‍ നവംബര്‍ ഒന്ന് വരെ ക്യാമ്പ് തുടരുമെന്ന് ഡയറക്ടര്‍ ഡോ. ജെ ബെന്നറ്റ് എബ്രഹാം അറി യിച്ചു.