കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ:കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കായംകുളം ചിറക്കടവം സ്വദേശി ഡോക്ടര്‍ ശ്രീരാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറാണ് ശ്രീരാജ്. 

അടുത്തിടെയാണ് ശ്രീരാജിന്റെ അമ്മ മരിച്ചത്. ഇതിനെ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതപ്പെടുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.