കുടുംബവഴക്കിന് പിന്നാലെ ​ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:കുടുംബവഴക്കിന് പിന്നാലെ ​ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്.മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബാം​ഗങ്ങളുടെ മര്‍ദനമാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മക്കളെയും മരുമക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോസഫ് ഹൃദ്രോഗിയാണ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പോലീസ് അറിയിച്ചു.