ആറ്റിങ്ങലില്‍ വഞ്ചിയൂര്‍ മാര്‍ക്കറ്റ്, സ്ലാട്ടര്‍ ഹൗസും അനധികൃതര്‍ ഉപേക്ഷിച്ചനിലയില്‍. താലൂക്കിലെ ഏറ്റവും വലിയ ബീഫ് മാര്‍ക്കറ്റ് വഞ്ചിയൂര്‍ മാര്‍ക്കറ്റാണ്. പഞ്ചായത്ത് അടച്ചിട്ടിട്ട് ഏറെനാള്‍ ആവുന്നു. ആധുനിക അറവുശാലയുടെ നിര്‍മ്മാണവും ഉപേക്ഷിച്ചു. കരവാരം ഗ്രാമപഞ്ചായത്തില്‍ കീഴിലാണ് മാര്‍ക്കറ്റ്
ചിറയിന്‍കീഴ് താലൂക്കിലെ പ്രശസ്തമായ ഇറച്ചി വ്യാപാര കേന്ദ്രമായിരുന്നു ഇത്. താലൂക്കിലെ വിവിധ മേഖലകളിലുള്ളവര്‍ ഇറച്ചി വാങ്ങുന്നതിന് വഞ്ചിയൂരില്‍ എത്തിയാണ്. ഇറച്ചി കച്ചവടക്കാര്‍ ധാരാളമുണ്ട് എന്നതിലുപരി വിശ്വസ യോഗ്യമായ നല്ല മാംസം ലഭിക്കുന്ന ഇടം എന്നാണ് വഞ്ചിയൂര്‍ അറിയപ്പെടുന്നത്. തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രാമപഞ്ചായത്ത് പ്രത്യേക മാര്‍ക്കറ്റ് സ്ഥാപിച്ചത്. പല ഘട്ടങ്ങളിലായി ഇത് വികസിപ്പിച്ചു. ഒരു കോടി ചെലവില്‍ ആധുനിക അറവ് ശാലയുടെ നിര്‍മാണവും തുടങ്ങി. ആധുനിക അറവ് ശാലയുടെ ബഹുനില കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി ജില്ലാ പഞ്ചായത്തിലെ സാമ്പത്തിക സഹായത്തിലാണ് അറവ് ശാല നിര്‍മ്മിക്കുന്നത്. യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്ന ഘട്ടമെത്തിയപ്പോള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വരികയും കരവാരം പഞ്ചായത്തില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. ഇതോടെ പദ്ധതി നിര്‍ത്തിവെച്ചു. ഇതിനുശേഷം മാര്‍ക്കറ്റ് ലേലം നടത്തിയില്ല. മാര്‍ക്കറ്റിലെ രണ്ട് സ്റ്റാളുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വിശാലമായ വെറുതെ തിരിക്കുകയാണ് നിലവില്‍ തെരുവുനായ്ക്കളുടെ സാങ്കേതിക ഇടമാണ് ഇവിടം. ഏതു സമയത്തും 50-ഓളം തെരുവുനായ്ക്കള്‍ ഇവിടെ ഉണ്ടാകും. പഞ്ചായത്തിലെ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ നികുതി ഇനത്തില്‍ ലഭിച്ചിരുന്ന മാര്‍ക്കറ്റ് കൂടിയാണിത്. ആധുനിക അറവുശാല പ്രവര്‍ത്തനസജ്ജം ആകുമ്പോള്‍ വരുമാനം വലിയ രീതിയില്‍ വര്‍ദ്ധിക്കുമായിരുന്നു. മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ പൊതുനിരത്തില്‍ മറ്റും കച്ചവടം ചെയ്യേണ്ട അവസ്ഥയാണ് പഞ്ചായത്ത് കമ്മിറ്റിയുടെ രാഷ്ട്രീയ അജണ്ടകളാണ് വഞ്ചിയൂര്‍ മാര്‍ക്കറ്റ് അടച്ചതിന് കാരണം. എന്നാണ് പ്രതിപക്ഷ ആക്ഷേപം ഭരണസമിതിയുടെ രാഷ്ട്രീയത്തോട് യോജിക്കാത്ത ഒരു ജനവിഭാഗത്തിന് ഉപജീവനമാര്‍ഗ്ഗം ആയതിനാലാണ് മാര്‍ക്കറ്റ് അടച്ചത് എന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി എം നേതാവ് ആയ സുഭാഷ് ആരോപിച്ചു ബിജെപിയുടെ ബീഫ് നിരോധനം കൊണ്ടുവരുന്നതിന് ഭാഗമായാണ് വഞ്ചിയൂര്‍ മാര്‍ക്കറ്റ് അടച്ചത്.