അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച ക്ലര്‍ക്കിനെതിരെ നടപടി. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയെ സസ്‌പെന്‍ഡ് ചെയ്തു.രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശ പ്രകാരമാണ് അടിയന്തര നടപടി. സന്തോഷ് രവീന്ദ്രന്‍ പോസ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങളിലെ അപമാനകരമായ പോസ്റ്റിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി.